ചെമ്പരത്തിപ്പൂവ് പോലാം
അമൃതഗീതങ്ങള്‍
Chemparathippoovu polaam (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:36.

ചെമ്പരത്തിപ്പൂവുപോലാം
നിന്റെ കൈയ്യില്‍ ഭാഗ്യത്തിന്‍
തങ്കരേഖ തെളിഞ്ഞുവല്ലോ
നെഞ്ചിലെ പൊന്‍‌കൂട്ടിനുള്ളില്‍
വളര്‍ത്തും മണിത്തത്ത
ചെഞ്ചുണ്ടാല്‍ വരച്ചതാണോ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
(ചെമ്പരത്തി)

മൈലാഞ്ചി ചാര്‍ത്തിയപ്പോള്‍
ചൊകെ ചൊകെ പൂവണിഞ്ഞത്
മണിവിരലോ നിന്റെ മനസ്സോ
മനസ്സിലെ കുയില്‍പ്പേട
തളിര്‍ തിന്ന് മദിച്ചപ്പോള്‍
മധുരമായ് മൊഴിഞ്ഞതെന്തേ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
(ചെമ്പരത്തി)

ഒരു പേരു തുന്നിവച്ചോ-
രുറുമാലിലുമ്മവയ്ക്കേ
കവിളാകെ തുടുത്തതെന്തേ
കരളിന്റെ തന്തിതോറും
ഒരു പേരിന്‍ സ്വരമേതോ
കുളിരായ് പടര്‍ന്നതില്ലേ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
(ചെമ്പരത്തി)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts