അമ്പരം
ദശാർച്ചന
Ambaram (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:16:56.
 


 
അമ്പരം വെൺകൊറ്റക്കുട പിടിയ്ക്കും...
തിരുവില്വാമല വാഴും സീതാപതേ... (അമ്പരം)
തിരുനാമമൊരുമാത്രയുരുവിട്ട് ധ്യാനിച്ചാൽ
തെളിയുന്നു മനതാരിൽ രാമചന്ദ്രൻ...
വിഷ്ണുചൈതന്യം നിറയുന്ന പ്രേമരൂപൻ.... (അമ്പരം)

ശൈവചാപം കുലച്ചടിയന്റെ വിഘ്നങ്ങൾ വേരോടെ പിഴുതെറിയൂ... (2)
സോദരനോടൊത്ത് വാഴുന്ന ഭഗവാനേ മനഃശാന്തി പകർന്നിടേണം...
പുനർജനി കാട്ടുവാൻ ശാന്തി തരൂ.... (അമ്പരം)

ആഞ്ജനേയൻ തന്റെ നെഞ്ചേറ്റി പൂജിയ്ക്കും
അദ്വൈതസാരത്തിൻ പ്രതിബിംബമേ... (ആഞ്ജനേയൻ)
സൗവർണ്ണവില്വത്തിൻ ശോഭയിൽ വാഴുന്ന വില്വാദ്രിനാഥാ കാക്കേണമേ...
ആയുസ്സും ശ്രേയസ്സും നൽകേണമേ... (അമ്പരം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts