ആടി വന്നഭിഷേകം
തിരുവോണ പാട്ട്
Aadi Vannabishekam (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 04:04:28.

ആടിവന്നഭിഷേകം ചെയ്യും
ഓണനിലാവേ തിരുവോണനിലാവേ
നീയും ഞാനും പങ്കുവെയ്ക്കും ഓര്‍മ്മകളെത്ര
ഒഴുകും ഓളം.. മറയും കാലം...

ഉത്രാടക്കുളിരില്‍ നിഴല്‍ തത്തും പൂവരമ്പില്‍
നഗ്നപാദയായി വന്നു മുന്നിലോമന
ആറ്റുവഞ്ചികള്‍ പൂവുലര്‍ത്തിയ പൂമരപ്പടി
നിന്റെ പുല്‍കലില്‍ കവിതയാകവേ
ഞങ്ങളൊന്നായി

കൊട്ടും വന്മഴയില്‍ ഇരുള്‍ ചൂഴും കല്‍പ്പടവില്‍
അഗ്നിഹൃദയമോടെ വന്നു മുന്നിലോമന
കൊണ്ടല്‍‌മാലകള്‍ നിന്‍ വദനവും എന്റെ നെഞ്ചവും
മൂടിനില്‍ക്കവേ വിധി വിളിക്കവേ ഞങ്ങള്‍ രണ്ടായി 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts