ദൈവം തന്ന വീടുറങ്ങി
മധുമഴ
Daivam thanna veedurangi (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍കണ്ണൂർ ചന്ദ്രശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:26.

ദൈവം തന്ന വീടുറങ്ങി ദൂരെപ്പാടും കിളിയുറങ്ങി
അന്നു നമ്മൾ ഓമനിച്ചൊരു ചെമ്പകത്തിൽ കാറ്റുറങ്ങി
നീയുറങ്ങിയോ പ്രിയസഖീ
ഇന്നെനിക്ക് ജന്മ നാൾ ഏതു പൂവിലും നീ
എൻ പിറന്നാളുണ്ണുവാൻ ഏതു വിഹായസ്സിൽ നീ
നിന്നെ തേടി വരാറില്ല ഞാനീ പാർപ്പിടത്തിൽ
ഇന്നീ പാതയിൽ ഞാനേകനായ് എത്ര ദൂരം മത്സഖീ
(ദൈവം തന്ന...)

നീയറിഞ്ഞീലയോ വീണ്ടും നീലക്കുറിഞ്ഞികൾ പൂത്തു
നീലിച്ചൊരെന്റെയീ കണ്ണിൽ പ്രായവും ചേക്കേറി വന്നു
പട്ടിൽ പൊതിഞ്ഞൊരാ തൂമുഖത്തിൽ വരമന്ദഹാസമുണ്ടോ
സീമന്തരേഖയിൽ നീ വരയ്ക്കും സിന്ദൂരമിപ്പൊഴുമുണ്ടോ
മന്ത്രം ചൊല്ലാതെ പോയ് മറുവാക്കു മൊഴിയാതെ പോയ്
(ദൈവം തന്ന...)

ശാന്തമാണിപ്പൊഴും ഗ്രാമം വാർധക്യമാണിന്നു ശാപം
നീ തന്നു പോയൊരാ മക്കൾ ചിറകു വെച്ചെങ്ങോ പറന്നു
വയ്യെനിക്കീവിധം സ്നേഹമയീ കൂട്ടിനായൊന്നു വിളിക്കൂ
തോരാത്ത നോവായ് പെയ്തിറങ്ങും കണ്ണീരു വിരലാൽ തുടക്കൂ
ഇനിയും ജന്മങ്ങളുണ്ടോ മരണത്തിൻ മറുകരയുണ്ടോ
(ദൈവം തന്ന...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts