കുങ്കുമമലരുകൾ
തങ്കനിലാവ്
Kunkuma Malarukal (Thanka Nilavu)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംസാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:27.
 
ആ...ആ...ആ...ആ...
കുങ്കുമ മലരുകൾ പൂത്തുലയുന്നൊരു തിരുവോണക്കുളിരിൽ
ചന്ദനമുകിലുകൾ ചാരുത തേടിയ തളിരണി മാമലയിൽ
മിഴിയൊന്നു ചിമ്മാത്ത നിറരാത്രിയിൽ
അഴകേ നിൻ കാൽ നാദം കാതോർത്തു ഞാൻ
ആ...ആ..ആ...ആ...
(കുങ്കുമ മലരുകൾ...)

ഓണനിലാവിൽ നീലിമയോലും
ഓർമ്മകളെന്നിൽ പീലികൾ നീർത്തും (2)
ഏതോ മരാളം മനതാരിലേറി
അനുരാഗരാഗമറിയാതെ മൂളും
അരികെ വരുമെന്നു കരുതി
അരിയ മധുരങ്ങൾ കരുതി
നിമിഷ ശലഭങ്ങളിതിലെ
അലസമലയുന്നു പതിയെ
മനസ്സിലെ മുരളിയിൽ അനുപമ ഭാവന മധുരിമ പകരുമ്പോൾ
ആ...ആ..ആ...ആ..
(കുങ്കുമ മലരുകൾ...)

തുമ്പികൾ മേയും തൊടിയിൽ അലഞ്ഞും
തൂമരത്തണലിൽ പാറി നടന്നും (2)
കാണാതെ കാണുന്ന സ്വപ്നങൾ കണ്ടും
മൂളാതെ മൂളിയ ഗാനങ്ങൾ കേട്ടും
ഹൃദയദീപങ്ങളെരിയും
പ്രണയ നാളങ്ങളണിയാൻ
ഇനിയുമെൻ മുന്നിലണയൂ
പതിയെ എൻ നെഞ്ചിലമരൂ
കവിളിലെ അരുണിമ തഴുകിയ സന്ധ്യകൾ കനവുകളണിയുമ്പോൾ
ആ...ആ...ആ..ആ...
(കുങ്കുമ മലരുകൾ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts