പൂച്ചെടി പൂവിന്റെ
ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ്
Poochedi Poovinte (Ee Duniyavil Njan Ottakkanu)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനകെ.ജി.ഉണ്ണീൻ
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ ,ടികെ പുഷപവല്ലി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:22.

പൂച്ചെടി പൂവിന്റെ മൊട്ടു പറിച്ചു കാതില് കമ്മലിട്ടു
ഉച്ചവെയിലില്‍ സാക്ഷിയായ് കഴിഞ്ഞ കാനോത്തു
അന്ന് രാജറാണിയായ് കളിച്ചതോര്‍ത്തിടുന്നുണ്ടോ
ഖല്‍ബില്‍ മാഞ്ഞു പോണുണ്ടോ...

ഇക്കിളി കാട്ടി കളിച്ചു മുക്കിലേക്കോടി ഒളിച്ച്
അത്തല കൊളുത്തിപ്പറിച്ച് മാളു നിന്നു നിലവിളിച്ചു
അക്കരത്തമ്മായി അന്നു വിരുന്നു വന്നപ്പോള്‍ തന്ന
ചക്കരനുട്ടി നുണച്ച് തിന്നു പാഞ്ഞപ്പോള്‍..
അന്ന്‌ തിന്നു പാഞ്ഞപ്പോള്‍...

പണ്ടലന്‍ മാവിന്റെ ചോട്ടില് മോന്തി നെരത്തെ ഇരുട്ടില്
മോളേ എന്നുമ്മ വിളിച്ചാല് പോകുവാനുള്ള തിരക്കില്
മങ്ങല പുതുനാരിയെ പോല്‍ വീടണഞ്ഞില്ലേ അന്നു
നീ കരഞ്ഞില്ലേ... അന്നു നീ കരഞ്ഞില്ലേ...

കാട്ടുമുല്ലപ്പൂ പറിപ്പാന്‍ കൂട്ടുകാരിയായി നില്‍പ്പാന്‍
പാട്ടു പാടി തന്നയപ്പോള്‍ മോട്ടു കാട്ടിയ നിന്റെ നില്‍പ്പ്
എന്നുമെന്റെ ഖൽബറയില് ഉണ്ട് സൂക്ഷിച്ച്
അന്നത്തെ കളിത്തോപ്പ്.. അന്നത്തെ കളിത്തോപ്പ്....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts