മാമലവാസാ
മകരസംക്രമം
Mamalavaasa (Makarasankramam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:04:24.
 
മാമലവാസാ മണികണ്ഠാ ഞങ്ങള്‍
നിലവിളക്കൊളി ചിന്നും ഹൃദയങ്ങള്‍
(മാമലവാസാ )

മനസ്സാവാചാ നിന്‍ ശരണം വിളിയോടെ
ജനലക്ഷം ഒഴുകി വരുമ്പോള്‍
(മനസ്സാവാചാ )
പതിനെട്ടു പുണ്യപടികള്‍ കടന്നു
നടയില്‍ കരങ്ങള്‍ കൂപ്പാന്‍
ശരണാഗതര്‍ വരുമ്പോള്‍
(പതിനെട്ടു )
(മാമലവാസാ )

നീയാണു സത്യത്തിന്‍ നിറദീപമയ്യാ
നീയാണു മോക്ഷത്തിന്‍ പരംപൊരുളയ്യാ
(നീയാണു )
പമ്പാനദിയും പൂങ്കാവനവും (2)
മിഴിയില്‍ മനസ്സില്‍ ഹരിഹരസുതനും
നിറയുമ്പോള്‍ ഏതു പിഴയും പൊറുത്തു
വരദാനമേകും അയ്യന്‍
ആപല്‍ബാന്ധവന്‍
(നിറയുമ്പോള്‍ )
(മാമലവാസാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts