കനകം കൊണ്ടഭിഷേകം
മകരസംക്രമം
Kanakam Kondabhishekam (Makarasankramam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംകേദാരഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:00:30.
 
കനകം കൊണ്ടഭിഷേകം പലകാലം തുടര്‍ന്നാലും
ഹൃദയം കൊണ്ടഭിഷേകപ്രിയനാണു ദേവന്‍
(കനകം )

കര്‍പ്പൂരത്തിരി വേണ്ട
രുദ്രാക്ഷമണി വേണ്ട
ഹരിഹരസുതനുള്ളം സമര്‍പ്പിക്കുമെങ്കില്‍
(കര്‍പ്പൂരത്തിരി )
(കനകം )

കരിമുണ്ടില്‍ പൊതിയും നിന്‍ ഉടലിനു ബലമാണിന്നയ്യന്‍
നറുനെയു് പോലുരുകും നിന്‍ ഉയിരിനു കുളിരാണിന്നയ്യന്‍
തുളസീമാലകള്‍ അണിയും മാറിലെ ‌
പൊന്നമ്പലമതില്‍ വാഴുന്നയ്യന്‍
(കനകം )

പതിനെട്ടുപടിമേലേ മകരസംക്രമസന്ധ്യ
തൊഴുതു വണങ്ങി നില്‍ക്കും തിരുനടമുന്നില്‍
(പതിനെട്ടു )
(കനകം )

ജനലക്ഷം കൊടുമഞ്ഞില്‍ വിരികളിലമരുന്നൊരു നേരം
മലതോറും ശരണംവിളി മാറ്റൊലി ഉയരുന്നൊരു നേരം
തുരസംപൂജിത മകരജ്യോതിയതുയരുകയായി
സ്വാമീശരണം
(കനകം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts