വേധാവില്‍ നിന്നും
വിഷ്ണുഗീതം
Vedhavil Ninnum (Vishnu Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:18.

വേധാവില്‍ നിന്നും പണ്ട് ഹയഗ്രീവനെന്ന ദൈത്യന്‍
വേദങ്ങളപഹരിച്ചു ചതുര്‍വേദങ്ങളപഹരിച്ചു
അനന്തമാം സാഗര ഗഹ്വരത്തില്‍ പോയ്‌
അനന്തരം അവനൊളിച്ചു (2)
(വേധാവില്‍‍ )

കൃത യുഗത്തില്‍ ആദിദേവ ചൈതന്യം
കൃത മാലയില്‍ തുടിച്ചു പുണ്യ കൃത മാലയില്‍ തുടിച്ചു (2)
വത്സലപാലകന്‍ ശ്രീവത്സാംഗിതന്‍
മത്സ്യമായ് അവതരിച്ചു (2)
(വേധാവില്‍ )

സപ്തര്‍ഷിമാര്‍ക്കും വൈവസ്വതനും
തത്വങ്ങള്‍ ഉപദേശിച്ചു വിശ്വ തത്വങ്ങള്‍ ഉപദേശിച്ചു (2)
ജഗദാശ്രയന്‍ ഹയഗ്രീവനെ ഹനിച്ചു
നിഗമങ്ങള്‍ സമുദ്ധരിച്ചു (2)
(വേധാവില്‍ )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts