പൊന്നയ്യനെ പൂമൂടാന്‍
പൂങ്കാവനം (എം.ജി.ശ്രീകുമാർ)
Ponnayyane Poomoodan (Poonkaavanam (MG Sreekumar))
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 04:09:26.
 
പൊന്നയ്യനെ പൂമൂടാന്‍ പൂത്തിറങ്ങും വാനം
പൊന്‍പമ്പയില്‍ നീരാടാന്‍ നോറ്റിരിക്കും ജന്മം
ഒരു ശരണമയം തിരുചരണമയം
ഹരിനാമജപച്ചിമിഴുടയും യാമം
ഇതു ശബരിമലത്താലം
പൊന്നയ്യനെ പൂമൂടാന്‍ പൂത്തിറങ്ങും വാനം

മാര്‍ഗ്ഗഴിയില്‍ മലമുകളില്‍ മലരെല്ലാം പൂക്കുമ്പോള്‍
മനസ്സുകളില്‍ മണികണ്ഠന്‍ വന്നാല്‍
(മാര്‍ഗ്ഗഴിയില്‍ )
ഈ മകരനിലാമഞ്ഞലയില്‍ നിന്നാല്‍
അഴുതയിലും പമ്പയിലും അയ്യപ്പന്‍കോവിലിലും
ദിവ്യദര്‍ശനം തിരഞ്ഞുവന്നാല്‍
ഞങ്ങള്‍ നിന്റെ നാമവും ജപിച്ചു നിന്നാല്‍
പൊന്നയ്യനെ പൂമൂടാന്‍ പൂത്തിറങ്ങും വാനം

കൂരിരുളും കരിപുലിയും വനയാത്രതുണ നല്‍കും (2)
മനസ്സുകളില്‍ ശിവപുത്രനണഞ്ഞാല്‍
ഈ യുഗവരദന്‍ കാരുണ്യം പെയ്താല്‍
പടികളിലും നടകളിലും കര്‍പ്പൂരത്തിരികളിലും
നിന്റെ സാന്ത്വനം കൊതിച്ചു നിന്നാല്‍
ഞങ്ങള്‍ നിന്നെ നിത്യവും ഭജിച്ചു നിന്നാല്‍
പൊന്നയ്യനെ പൂമൂടാന്‍ പൂത്തിറങ്ങും വാനം

ശംഖൊലിയും ചേങ്ങിലയും ദീപനിരത്തോരണവും
സന്നിധിയില്‍ മംഗളമായി മാറും
(ശംഖൊലിയും )
ഈ സാമജപച്ചിന്തുകളില്‍ പൂക്കും
ഉരുവിടുമീ ജപമലരില്‍ അയ്യപ്പസ്മരണകളില്‍
ഉരുകും നറുനെയ്യായി നാം തീരാം
പിന്നെ നിത്യദുഃഖവും മറന്നുപോകാം
(പൊന്നയ്യനെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts