കുരിശ്ശു മരമേ
സ്നേഹ ധാര
Kurishu Marame (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:47:30.
കുരിശുമരമേ കുരിശുമരമേ
മഹിമയാർന്ന വെറും മരമേ
ജീവനാഥനെ ഏറ്റ നിമിഷം
ജീവദായകമാം മരമായ്
രക്ഷതൻ വഴിയായ്
(കുരിശുമരമേ…)

മരണനിഴലിൽ ഭീതി പൂണ്ടൊരു
നരനു രക്ഷാ മാർഗ്ഗമായ് (2)
സകലപാപം ചുമലിലേറ്റ ദിവ്യകുഞ്ഞാടിൻ
ജീവയാഗ പീഠമായ്(2)
(കുരിശുമരമേ…)

അമലനീശൻ പുൽകിയതിനാൽ
പുതിയ ജന്മഗേഹമായ് (2)
വിജയശ്രീയാൽ ഉയിരണിഞ്ഞ
യേശുദേവന്റെ സ്നേഹത്യാഗവേദിയായ് (2)
(കുരിശുമരമേ…)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts