നിറയും സ്നേഹത്താൽ
സ്നേഹ ധാര
Nirayum Snehathaal (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍സുജാത മോഹൻ
രാഗംGangeyabhooshani
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:48:18.

നിറയും സ്നേഹത്താൽ കുരിശിലേറി
മരണം മർത്ത്യർക്കായ് വരിച്ചവനേ
എരിയും സ്നേഹത്താൽ ഹൃദയസൂനം
കുരിശിൽ മക്കൾക്കായ് തുറന്നവനേ
(നിറയും സ്നേഹത്താൽ..)

കരയും മാനവർക്കാശ്വാസമായ്
തളരും മാനസർക്കാലംബമായ് (2)
ഇരുളിൽ മേവുന്നോർക്കൊളി വിതറും
കരുണാമയൻ തന്റെ തിരുഹൃദയം
കരുണാമയൻ തന്റെ തിരുഹൃദയം
(നിറയും സ്നേഹത്താൽ..)

വരുവിൻ ഭാരങ്ങൾ വഹിപ്പവരേ
വരുവിൻ ക്ലേശങ്ങൾ സഹിപ്പവരേ (2)
വരുവിൻ ആമയപീലികളേ
അരുളാം അഭയം ഞാൻ അശ്രിതർക്കായ്
അരുളാം അഭയം ഞാൻ അശ്രിതർക്കായ്
(നിറയും സ്നേഹത്താൽ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts