വേദ നായകാ കൃഷ്ണാ
ഹരിചന്ദനം
Veda Nayaka Krishna (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:40:50.

വേദനായകാ കൃഷ്ണാ വേണുഗായകാ (2)
പ്രേമലോലുപാ രാധാ പ്രാണനായകാ (2)
നീലലോചനാ ഗോപീ മാനസേശ്വരാ
യദുകുലനായകാ ദേവകിനന്ദന
ശ്രീഹരി പാഹി മുരാരി മുകുന്ദാ
(വേദനായകാ കൃഷ്ണാ…)

കൃഷ്ണഗാഥ പാടി നിന്റെ ധ്യാനമാർന്നിടാനെന്റെ
കഷ്ടകാല ജീവിതത്തിൽ ഭക്തിയേറിടാൻ (2)
വിഷ്ണുഭക്തനാം ഇവനു മുക്തിയേകണേ കൃഷ്ണാ
അച്യുതാ ഭവാന്റെ മുന്നിൽ നിൽക്കയാണു ഞാൻ (2)
(വേദനായകാ കൃഷ്ണാ…)

പാർത്ഥനന്നു നീ പകർന്ന ഗീതയൊന്നു മാത്രമീ
പാരിലുള്ള തിന്മയെ ഹനിക്കുവാൻ നിദാനമായ്(2)
പ്രേമരൂപിയായ നിന്റെ സാന്ത്വനം നുണഞ്ഞിടാൻ (2)
മുനികുല വന്ദിത നാരദപൂജിത മാധവ കാളിയമർദ്ദന പാഹീ
(വേദനായകാ കൃഷ്ണാ…)
 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts