ഹരിപൂജയാണെന്റെ നാദാർച്ചന
ഹരിചന്ദനം
Hari Poojayanente Naadarchana (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:39:45.

ഹരിപൂജയാണെന്റെ നാദാർച്ചന
നിന്റെ നടയിലെൻ ഹൃദയത്തിൻ പുഷ്പാർച്ചന (2)
കടൽനീലവർണ്ണാ നിൻ കടലോളം സ്നേഹത്തിൻ
കണികയീ അഗതിക്കു പകരേണമേ (2)
(ഹരിപൂജയാണെന്റെ…)

പലരിൽ ഞാനൊരുവനായ് നാരായണാ എന്ന്
പരമമാം ഭക്തിയോടേ വിളിക്കുമ്പോൾ (2)
എല്ലാം അറിഞ്ഞ നീ അറിയാത്ത ഭാവത്തിൽ
മെല്ലെ തലോടിയ സുഖമറിഞ്ഞു (2)
സുഖമറിഞ്ഞു…
(ഹരിപൂജയാണെന്റെ…)

ഒരു കിഴി അവിലില്ല ദ്വാരകയിൽ വന്ന
സഹപാഠിയല്ല ഞാൻ ഭഗവാനേ (2)
അകം നൊന്തു നിൻ നാമം പാടുന്നതാണെന്റെ
ദേവമനോഹര സ്വര വന്ദനം (2)
സ്വരവന്ദനം…
(ഹരിപൂജയാണെന്റെ…)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts