അമ്മക്കു വേണ്ടി
ശബരിമല യാത്ര
Ammakkuvendi (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2023 15:26:20.
അമ്മയ്ക്ക് വേണ്ടി പുലിപ്പാലു തേടി
പൊൻമകൻ നീ കാട്ടിൽ പോയി (2)
മനമുടഞ്ഞ് നിൽപ്പിതാ കോടി കോടി അമ്മമാർ (2)
മണികണ്ഠാ കൺമതില്ലേ... (അമ്മയ്ക്ക് വേണ്ടി...)

വനസാനു അരമനവാതിൽ നിൻ മുന്നിൽ
വ്യാഘ്രങ്ങൾ കൃഷ്ണമൃഗങ്ങൾ (2)
വഞ്ചനക്കും ഉത്തരം പുഞ്ചിരിയെന്നോതുവാൻ (2)
പുലിവാഹനനായ് മടങ്ങി നീ... (അമ്മയ്ക്ക് വേണ്ടി...)

മഹിഷിയെയും മുഗ്ദ്ധയാക്കി നീ
നിൻ മനസ്സാം മാളികയിൽ അമ്മയായവൾ (2)
നിന്റെ പാദസേവയിൽ നെഞ്ചുരുകും ഞങ്ങളിൽ (2)
നിർമ്മലനേ കനിവ് തോന്നണേ... (അമ്മയ്ക്ക് വേണ്ടി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts