വന്ദേഹം
ദക്ഷിണ
Vandeham (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:32:44.
വന്ദേഹം പമ്പാഗണപതി
അറിവിൻ വാരാന്നിധിപതിയേ
വാഴ്ത്തീടും ഞങ്ങളെ സദയം പോറ്റിടേണേ..
പടിമുമ്പിൽ തേങ്ങയുടയ്ക്കാം
ഏത്തമിടാം നിൻ നടയിൽ
മലകയറാൻ തുനിയുമ്പോൾ നീ കാത്തീടേണേ..
വാരണമുഖ തവ തുമ്പിക്കരമൊടു-
കൊമ്പുകളും പ്രണമിക്കുന്നേൻ
ഘോരവനാന്തരയാത്ര നയിക്കുക
മൂഷികവാഹന, ശ്രീഗണനായകാ.. വന്ദേഹം ...

മൂർദ്ധാവിൽ തുമ്പിക്കൈ നീ തൊടുന്നേരം
കനിവിൻ കടലിൽ ആറാടും
മാനസശോകവിനാശകനാകും
ഗണനാഥാ പാദം കൈതൊഴുന്നൂ

ജന്മങ്ങൾ നിന്മുന്നിൽ കൈതൊഴുന്നേരം
കണിയായ് തരുമീ പലഹാരം
മോദകമാർന്ന രുചീരസമോടെ
ചിരകാലമോദം നീ തരുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts