പ്രാര്‍ത്ഥന കേള്‍ക്കേണമേ
ദിവ്യ ഹൃദയം
Prarthana kelkkename (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനടി ജെ വർക്കി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:14.


പ്രാര്‍ത്ഥന കേള്‍ക്കണമേ
കര്‍ത്താവേ എന്‍ യാചന നല്‍കേണമേ
കര്‍ത്താവേ എന്‍ യാചന നല്‍കേണമേ
(പ്രാര്‍ത്ഥന )

പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍ -
ക്കുത്തരം തന്നരുളാം എന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ്
താതനും മാതാവും നീയെനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരും എന്‍
ആതങ്കം നീക്കിടുവാന്‍
ആതങ്കം നീക്കിടുവാന്‍
പ്രാര്‍ത്ഥന കേള്‍ക്കണമേ
കര്‍ത്താവേ എന്‍ യാചന നല്‍കേണമേ
കര്‍ത്താവേ എന്‍ യാചന നല്‍കേണമേ

കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ-
ന്നാശയില്‍ കെഞ്ചിടുന്നേന്‍ - അല്ലാതെന്നില്‍
ലേശവും നന്മയില്ലേ!
ലേശവും നന്മയില്ലേ!
പ്രാര്‍ത്ഥന കേള്‍ക്കണമേ
കര്‍ത്താവേ എന്‍ യാചന നല്‍കേണമേ
കര്‍ത്താവേ എന്‍ യാചന നല്‍കേണമേ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts