താമരപ്പൂക്കളും ഞാനും
പ്രണയത്തിന്റെ ദേവരാഗങ്ങൾ
Thaamarapookkalum Njaanum (Pranayathinte Devaraagangal)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:11.

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ
ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും

ഓരോ പരാഗവുമെന്നിലെത്തീയിൽ
വച്ചൂതിത്തനിത്തങ്കമാക്കും
ആത്തങ്കമുരുക്കിയുണ്ടാക്കിയ
കമ്പികൾ എൻ മണിവീണയിൽ പോകും
തന്ത്രികളുതിർക്കും നാദനിറങ്ങൾ
ചാലിച്ചു ചാലിച്ചു കൂട്ടി
ചിത്രപ്പെടുത്തിയതാണു ഞാനീക്കൊച്ചു
സപ്തവർണ്ണോജ്ജ്വല ചിത്രം

എന്റെ ചിത്രത്തിലെ താമരപൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്ന
ന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ
ന്നനുഭൂതി തൻ നാദം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts