കനകത്തിൻ നിറം
നാഗരാജ വൈഭവം
Kanakathin niram (Nagaraja Vaibhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകൈരളി രവി
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംവകുളാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 03:45:21.
 
കനകത്തിന്‍ നിറമാണല്ലോ അഴകോലും നാഗത്താരേ
ഫണമൊന്നു വിടര്‍ന്നുണ്ടല്ലോ ഉടലാടും നാഗത്താരേ
(കനകത്തിന്‍ )
നിന്റെ ഉന്മദഭാവമെന്നുടെ തന്ത്രികള്‍ക്കു ഭയം
നിന്റെ മോഹനമേനി എന്നുടെ ജീവനിന്നഭയം
(കനകത്തിന്‍ )

മിഴി രണ്ടു വീളങ്ങുന്നല്ലോ കനിവോലും നാഗത്താരേ
തിരുനാവുകളിളകുന്നല്ലോ വരദാഭയനാഗത്താരേ
(മിഴി )
നിന്റെ മന്മദഭാവമെന്നുടെ മാനസം നിറവായു്
നിന്റെ സാത്മികരാഗമെന്നുടെ സാധകശ്രുതിയായു്
(കനകത്തിന്‍ )

അരികത്തായു് വരവായല്ലോ ഇണകള്‍ തിരുനാഗത്താരേ
നടനങ്ങുണര്‍ത്തുന്നല്ലോ ലയമേളം നാഗത്താരേ
(അരികത്തായു് )
നിന്റെ ഫണഗണദൃശ്യമെന്നുടെ ചലനങ്ങള്‍ക്കഭ‌യം
നിന്റെ അക്ഷരവേദനിസ്വനമെന്റെ മോക്ഷപഥം
(കനകത്തിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts