വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | എം ജി ശ്രീകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 23 2021 03:49:35.
സ്വാമിയേയ്... ശരണമയ്യപ്പോ... പള്ളിക്കെട്ടും കെട്ടിപോകാം ശബരിമലയ്ക്കല്ലേ ഇരുമുടിയേറ്റും പെരുമകൾ കാട്ടി ശരണമലയ്ക്കല്ലേ അയ്യപ്പാ നെയ്യപ്പാ ശബരിമലയ്ക്കു പണ്ടു കൈലാസം പോലെ പേരും നേരും നൽകീല്ലേ നെയ്യാണ്ടി താളത്തിൽ നെയ്യും മെയ്യും കർപ്പൂരത്തിൻ കൈവല്യം നേടാൻ കൂടെ ഞാനും പോന്നില്ലേ ഈ കലികാല കോലം മാറ്റേണം ഞങ്ങൾക്കൊരുകോടി പുണ്യം നൽകേണം തക തക തക തക തക തക തക തക തക സ്വാമിയേ തക തക തക തക തക തക തക തക തക അയ്യപ്പോ ശംഖിലേ ഓങ്കാരമേ നിൻ ശ്രീകോവിലിലിന്നുത്സവം ശാന്തി മന്ത്രങ്ങൾ ശാസ്താവിൻ നാമങ്ങൾ ചൊല്ലുവാൻ വന്ന പൈതങ്ങളേ പൊന്നു പടിമേൽ തേങ്ങ പോലെ നെഞ്ചമുടയും മേഘങ്ങളേ അമ്പലത്തിലൊരമ്പിളി പോലെ അയ്യൻ തിരുവടി നിൽക്കുന്നു ആകാശ താരങ്ങൾ ദീപാരാധാരകർ ആകുന്നു ശബരി നാഥാ വില്ലാളി വീരാ ശരണം ശരണം ശരണം തരണം സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പോ... തക തക തക തക തക തക തക തക തക സ്വാമിയേ തക തക തക തക തക തക തക തക തക അയ്യപ്പോ മണ്ഡലം മൗലിക്കുമേൽ തൂമഞ്ഞാലേ മൂടുന്നു കാലദോഷങ്ങൾ കല്പാന്ത ശോകങ്ങൾ ആളും നാളങ്ങൾ ആക്കേണമേ ആഴി കൂട്ടാം പൂജയേകാം അയ്യനാരേ വണങ്ങീടാം പമ്പ തൊട്ടൊരു ചിട്ടകളോടെ കൊട്ടി പാടി വരുന്നേരം തൃത്താള തുടിമേലെ തിമിക്കില്ല മേളം കേൾക്കുന്നു ശബരിനാഥാ... വില്ലാളിവീരാ.. ശരണം ശരണം ശരണം ശരണം സ്വാമിയേ ശരണം അയ്യപ്പോ | |