ശ്രീ വിഷ്ണുമയീ
ദേവാമൃതം
Sree Vishnu Mayee (Devaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമുരളീകൃഷ്ണ
ഗാനരചനവിജു കുന്നുമ്പുറം
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:29.


ശ്രീവിഷ്ണുമായേ നിന്‍ വാത്സല്യമൊക്കെയും
എഴുതുവാനീ ജന്മം തികയുകില്ല (ശ്രീവിഷ്ണു )
ആശ്രയം തേടുവോര്‍ക്കവിടുന്നു നല്‍കുമാ
കാരുണ്യം പാടിയാല്‍ തീരുകില്ല - പക്ഷെ
ഞാനത് പാടാതിരിക്കയില്ല
(ശ്രീവിഷ്ണു )

തൃപ്പാദം കണ്ടു ഞാന്‍ സാഷ്ടാംഗം വീഴവെ
ഇരുകയ്യാലങ്ങെന്നെ കുനിഞ്ഞെടുക്കും (തൃപ്പാദം )
തിരതല്ലും അടിയന്റെ ഒരു ദുഃഖ സാഗരം .....
തിരതല്ലും അടിയന്റെ ഒരു ദുഃഖ സാഗരം
അവിടുത്തെ ചിരട്ടയില്‍ തീര്‍ഥമാകും - സ്വാമി
വെള്ളാട്ട് കര്‍മ്മത്തില്‍ പൂക്കളാക്കും
(ശ്രീവിഷ്ണു )

തൃപ്രയാര്‍ തേവര്‍ തന്‍ തിരുനട തുറക്കല്‍
കാവലിനായങ്ങു യാത്രയാകും (തൃപ്രയാര്‍ )
എവിടെയും പോകല്ലേ .....
എവിടെയും പോകല്ലേ സ്വാമിയെന്നോതി ഞാന്‍
കരഞ്ഞുകൊണ്ടവിടത്തെ കാല്‍ക്കല്‍ വീഴും - സ്വാമി
ശ്രീദേവസ്ഥാനത്ത് കൂട്ടിരിക്കും
(ശ്രീവിഷ്ണു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts