വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:05.
കളിയാക്കുമ്പോള്‍ കരയും പെണ്ണിന് കണ്ണീര്‍ക്കവിളിലൊരുമ്മ... കരിമുകില്വേണിയില് കൈവിരല്‍ കോര്‍ത്ത് കള്ളക്കവിളിലൊരുമ്മ (കളിയാക്കുമ്പോള്‍) ഒത്തിരിനാളായ് ഓര്‍മ്മകള്‍ തോറും ഒഴുകിവരുന്നൊരു ഗാനം (ഒത്തിരി) ഒരു നിമിഷത്തില്‍ ഒഴുകുകയാണെന്‍ അധരപുടങ്ങളിലൂടെ (കളിയാക്കുമ്പോള്‍) കരയും പെണ്ണിന് കണ്കളിലെങ്ങനെ കദളിപ്പൂക്കള്‍ വിരിഞ്ഞു (കരയും) കള്ളിപ്പെണ്ണേ നിന് ചുണ്ടിണയില്‍ കന്നിനിലാവു പറന്നു (കളിയാക്കുമ്പോള്‍) Kaliyakkumbol Karayum Pennin | |