പാനപാത്രം
ജനനി ജന്മഭൂമി
Paanapaathram (Janani Janmabhoomi)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കവിയൂർ പൊന്നമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:33.
പാനപാത്രം നീട്ടി നിൽക്കും
പാതിരാമലരാണു ഞാൻ
വീണ തേടിത്തേടിയണയും
മൗനവേദനയാണു ഞാൻ
(പാനപാത്രം.. )

കടലു കാണാനോടി വന്ന
കാനനപ്പൂഞ്ചോല ഞാൻ.. (കടലു.. )
കടലല തൻ കരൾ മിടിപ്പുകൾ
അകലെയെങ്ങോ കേൾപ്പൂ ഞാൻ
അകലെയെങ്ങോ കേൾപ്പൂ ഞാൻ
ആ.. ആ..
(പാനപാത്രം...)

നവവധുവിൻ നാണമോലും
മന്ദഹാസമല്ല ഞാൻ.. (നവവധുവിൻ.. )
വിരഹിണി തൻ വീണ പാടിയ
വിധുരനാദമാണു ഞാൻ
വിധുരനാദമാണു ഞാൻ
ആ.. ആ..
(പാനപാത്രം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts