വെണ്ണിലാചോലയിലെ
ഡോക്ടര്‍
Vennilacholayile (Doctor)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി ദേവരാജന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:33.
വെണ്ണിലാച്ചോലയിലെ വെണ്ണക്കല്‍പ്പടവിങ്കൽ
മൺകുടമേന്തി ഒരു പെണ്ണു വന്നൂ
ഒരു പെണ്ണൂ വന്നൂ
മൺകുടമഴകിന്റെ മന്ദാരമലർക്കുടം
പെൺകൊടി മെല്ലെ മെല്ലെ പടവിൽ വെച്ചൂ
താരകപ്പെണ്മണികൾ ആറാടും വെണ്ണിലാവിൻ
തീരത്താ മങ്കയെന്തോ മറഞ്ഞു നിന്നൂ
(വെണ്ണിലാച്ചോലയിലെ...)

കണ്വതപോവനത്തിൻ
കണ്മണിയെപ്പോലേതോ
പൊന്നിൻ കിനാവിലവൾ
മയങ്ങി നിൽക്കേ
പുള്ളിമാൻ പേടയുടെ
വർണ്ണച്ചിത്രമാർന്നൊരാ
മൺ കുടം മന്ദമന്ദം ഒഴുകിപ്പോയി
(വെണ്ണിലാച്ചോലയിലെ...)

കൺ തുറന്നോമലാളാ
മൺകുടം തിരഞ്ഞപ്പോൾ
വെണ്ണിലാച്ചോല പൊട്ടിച്ചിരിച്ചതെന്തേ
മൺകുടമഴകിന്റെ മന്ദാരമലർക്കുടം
പെൺകൊടി കണ്ടു ദൂരെ
മറുകടവിൽ
(വെണ്ണിലാച്ചോലയിലെ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts