ഉഷ്ണമേഖലാ ഇവിടൊരു ഉഷ്ണമേഖല
ഇന്നലെ ഇന്നു നാളെ
Ushnamekhalaa Ividoru ushnamekhala (Innale Innu Naale)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:29.
 

ഉഷ്ണമേഖലാ ഇവിടമൊരുഷ്ണമേഖല
വർഷമേഘം പറന്നു വരാത്തൊരുഷ്ണമേഖല
(ഉഷ്ണമേഖല..)

ചക്രവാളം തൊട്ടു ചക്രവാളം വരെ
ചവിട്ടിയാൽ പൊള്ളുമീ മണൽക്കാട്ടിൽ
ഒരു തണ്ണീർപ്പന്തൽ തേടി
ഒരു തണൽ വൃക്ഷം തേടി
ഉണരുന്നു ദാഹിച്ചുണരുന്നു
ഉറങ്ങുന്നു ഉദയാസ്തമനങ്ങൾ
(ഉഷ്ണമേഖല..)

നവഗ്രഹങ്ങളിൽ നഖമുന കുത്തിയ
ഗവേഷകന്മാരെ
പ്രത്യയശാസ്ത്രച്ചുമടുകൾ ചുമക്കും പ്രവാചകന്മാരെ
തരുമോ നിങ്ങൾ തരുമോ
തപസ്സിരിക്കും മനുഷ്യനിത്തിരി
ദാഹജലം ദാഹജലം
(ഉഷ്ണമേഖല..)

യക്ഷിക്കഥയിലെ അഗ്നിച്ചിറകുള്ള
പക്ഷികൾ പറക്കുമീ മണൽക്കാട്ടിൽ
ഒരു മേച്ചില്‍പ്പുറം തേടി
ഒരു വഴിയമ്പലം തേടി
അലയുന്നു മോഹിച്ചലയുന്നു
തകരുന്നൂ അഭയാർത്ഥികൾ നമ്മൾ
(ഉഷ്ണമേഖല..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts