നൃത്തമാടൂ കൃഷ്ണാ
നൃത്തമാടൂ കൃഷ്ണാ
Nrithamaadoo Krishna (Nrithamaadoo Krishna)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകൃഷ്ണധൂളി
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:27.
നൃത്തമാടൂ കൃഷ്‌ണാ നടനമാടൂ കണ്ണാ
വെണ്ണ തരാം ഗോപാലാ, മുകുന്ദാ
വെണ്ണ തരാം ഗോപാലാ....

(നൃത്തമാടൂ)

നൃത്തം ഞാനെങ്ങിനെ ആടും സഖികളേ
ദേഹം തളരുന്നൂ, നോവുന്നു കാലുകള്‍

(നൃത്തമാടൂ)

വെണ്ണയെനിക്കിഹ ആദ്യമായ് നല്‍കേണം
തന്നീടുക വെണ്ണ വേഗം സഖികളേ

(നൃത്തമാടൂ)

വെണ്ണ തിന്നേനഹ ക്ഷീണമെല്ലാം തീര്‍ന്നു
പടൂ സഖികളേ നൃത്തം ഞാന്‍ വയ്‌ക്കുന്നു

(നൃത്തമാടൂ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts