ഗിരിധര ഗോപാല കൃഷ്ണ
നൃത്തമാടൂ കൃഷ്ണാ
Giridhara Gopaala Krishna (Nrithamaadoo Krishna)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകൃഷ്ണധൂളി
ഗായകര്‍കെ എസ് ചിത്ര
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:49:14.

ഗിരിധര ഗോപാലാ... കൃഷ്ണാ
മോഹന മധുസൂദന ശ്യാമാ..
വെണ്ണ കവര്‍ന്നുണ്ടും കടാക്ഷങ്ങള്‍ വര്‍ഷിച്ചും
ചപല വിലാസങ്ങള്‍ പലവക കാട്ടിയും
ഗോപി ഹൃദയങ്ങള്‍ കവരും പ്രഭോ...
മമ ചിത്തമാം വെണ്ണയെ കട്ടെടുക്കേണമേ

കാലികളെ മേയ്ച്ചും ഗീതങ്ങള്‍ പാടിയും
കാളിയന്‍ ഫണങ്ങളില്‍ നൃത്തം വച്ചും മുദാ
ഗോപ ബാലരുമായി ഉല്ലസിച്ചും
വനി ലീലകള്‍ സരസമായി ആടി നീ വിരാജിക്കും

വൃഷഭാനു പുത്രിയാം രാധാ സഖിയുമായി
വന ഭുഞ്ജ ലീലകള്‍ ചെയ്തരുളും നാഥാ
ഹൃദയ സിംഹാസനേ വാണരുളീടണേ
ചിത്ത ചോരാ മമ നാഥാ ദയാപരാ

കൃഷ്ണാ.... കൃഷ്ണാ.... കൃഷ്ണാ...കൃഷ്ണാ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts