കാലം കാര്‍ത്തിക മാസം
എല്ലാം എനിക്കെന്റെ സ്വാമി
Kaalam Kaarthikamaasam (Ellam Enikente Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.

കാലം കാർത്തികമാസമിതേ പുലർന്നു മണ്ഡലകാലവുമായ്
നൊയമ്പും നാമോച്ചോരണവും
കഴുത്തിൽ മുദ്രമാലയുമായ്
അയ്യപ്പ ശരണം ശരണമേ അയ്യപ്പ ശരണം ശരണം സ്വാമി
അയ്യപ്പ ശരണം ശരണമേ അയ്യപ്പ ശരണം ശരണം
(കാലം കാർത്തിക....)

പന്തളരാജാവിൻ കുമാരാ ശങ്കരനന്ദനനേ
ശരവണ സോദരനേ കുമാരാ ശബരിഗിരീശ്വരനേ (2)
നിൻ പാദാംബുജം അടിയനൊരഭയം
കലിയുഗ വരദ വിഷാദവിഭോ (2)
(കാലം കാർത്തിക....)

മോഹിനി നന്ദനനേ കുമാരാ മഹിഷീ മർദ്ദകനേ
ഗണപതി സോദരനേ കുമാരാ പുലിവാഹനനയ്യാ (2)
പതിനെട്ടാം പടി കേറി വരുമ്പോൾ
ഇഹപരസുകൃതം ചൊരിയണമേ (2)
(കാലം കാർത്തിക....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts