സ്വരരാഗ ഭാരത
പൊന്നോണ തരംഗിണി (മൂന്ന്)
Swararaaga Bhaaratha (Ponnona Tharangini III)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:25.
സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗരത്തിരയുടെ താളം
മലയാണ്മ പാടുന്ന കഥകളിപ്പാട്ടിന്
മരതകഗിരിയുടെ മേളപ്പദം
(സ്വരരാഗ)

നിളയുടെ ധ്വനികളിലിന്നും കേള്‍ക്കാം
ഒരു ശാരികയുടെ ഗാനം
പഴയൊരു നൂപുരതാളം
സീതാകാവ്യശീലുകളുണരും
ഭൂമീതംബുരുനാദം നാദം നാദം
(സ്വരരാഗ)

കവിയുടെ സ്മൃതികളിലെന്നും നിറയും
ഒരു പൂവിളിയുടെ പൂരം
നടനവിഹാരവിലോലം
സന്ധ്യാദീപ പ്രാര്‍ത്ഥനയുണരും
കേളീകേരളതീരം തീരം തീരം
(സ്വരരാഗ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts