വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ പി ബ്രഹ്മാനന്ദന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:23.
തൂലികത്തുമ്പിലീ നീലരജനിയിൽ ഞാനറിയാതവർ കണ്ടു മുട്ടി എന്റെ തൂലികത്തുമ്പിലെ നീലരജനിയിൽ ഞാനറിയാതവർ കണ്ടു മുട്ടി സുന്ദര സംഗീത മന്ദാകിനി അളകനന്ദയാം എൻ കാവ്യ കല്ലോലിനി (തൂലികത്തുമ്പിലീ...) ആനന്ദമൂർച്ഛയിൽ എൻ ഗാനമിന്നൊരു വാനവഗംഗാ പ്രവാഹമായി രാഗവും താളവും രണ്ടു തീരങ്ങളായ് വാനവും ഭൂമിയും പ്രേക്ഷകരായ് ഓരോ ഹൃദന്ത സ്പന്ദതാളത്തിൽ നിന്ന് സ്വാഗതഗാഥ ഞാനാലപിച്ചു എന്റെ (തൂലികത്തുമ്പിലീ...) പുഷ്പങ്ങളായെന്നിൽ പൂത്ത സ്വപ്നങളും നിഷ്ഫലമായ് വീണ മോഹങ്ങളും ചെന്നു പറിച്ചു ഞാൻ ചെന്നു പറിച്ചു ഞാൻ കണ്ണുനീർച്ചാലിനാൽ മാല കോർത്തു ഇന്നീ നിശീഥത്തിൽ എൻ പുല്ലുമാറ്റത്തിൽ വന്നു നീ എൻ മാല സ്വീകരിക്കൂ എന്റെ (തൂലികത്തുമ്പിലീ...) | |