മായാസ്വരൂപനാ
വന്ദേ മുകുന്ദം
Maayaswaroopana (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:22.
മായാസ്വരൂപനു് വാകച്ചാര്‍‌ത്ത്
മന്ത്രപ്പുലരികള്‍ മണിദീപപ്പൊലിമകള്‍
മനസ്സു തെളിക്കുന്ന വാകച്ചാര്‍ത്ത്
മിഴികള്‍ നിറയ്ക്കുന്ന വാകച്ചാര്‍ത്ത്
(മായാ...)

ദേവകള്‍ വരിനിന്നു തൊഴുവാനണയുമ്പോള്‍
മാറിനില്‍ക്കാം, നമുക്കു് മാറിനില്‍ക്കാം
മറയരുതേ നട മറയരുതേ
നാമം ചൊല്ലും കുയിലുകളേ
ശൃംഗാരക്കുയിലുകളേ കൃഷ്ണാ കൃഷ്ണാ
ഭൂലോകത്തിലിറങ്ങിവരുന്നു വൈകുണ്ഠം കൃഷ്ണാ
(മായാ...)

ബ്രഹ്മമാം കുഞ്ഞിനെ കുളിപ്പിക്കാനണയുന്നോ-
രമ്മമാരേ, കൊതിയ്ക്കുമമ്മമാരേ
പനിനീരോ കണ്ണില്‍ പനിനീരോ
നെഞ്ചില്‍ത്തുള്ളും പാല്‍ക്കുടമോ
അഭിഷേകത്തേന്‍‌കുടമോ കൃഷ്ണാ കൃഷ്ണാ
ഓരോ ഹൃദയത്തൊട്ടിലിലും നീയാടുന്നൂ കൃഷ്ണാ
(മായാ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts