മകരവിളക്കല്ലോ
സന്നിധി
Makara Vilakkallo (Sannidhi)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2021 06:23:21.
മകരവിളക്കല്ലോ മണിവിളക്ക്...
മകരസംക്രാന്തിതന്‍ തിരുവിളക്ക്...
മനസ്സിലെ മറയാത്ത മതിവിളക്ക്...
മാലുകള്‍ അകറ്റിടും മനവിളക്ക്...

അന്‍പില്‍ തെളിഞ്ഞിടും അണിവിളക്ക്...
അദ്വൈത രൂപിയാം അരുള്‍വിളക്ക്....
അജ്ഞാനം നീക്കിടും ഒളിവിളക്ക്...
ആശയേറും അണയാവിളക്ക്...
ഭക്തരേ കാത്തിടും നിലവിളക്ക്...
ഇരുളിനെ നീക്കിടും നെയ്യ് വിളക്ക്...
കലിയുഗം പോറ്റുന്ന കളിവിളക്ക്...
ആനന്ദം തന്നിടും തെരുവിളക്ക്...

പൂജകള്‍ ചെയ് വോരിന്‍ കെടാവിളക്ക്...
പാദബലം തരും വഴിവിളക്ക്...
മേമല മേലെഴും പിന്‍ വിളക്ക്...
കാണുന്നവര്‍ കണ്ണില്‍ കണിവിളക്ക്...
നിത്യമാം സത്യമാം നിധിവിളക്ക്...
മുക്തികള്‍ നല്‍കിടും മുഖവിളക്ക്...
സത്യസ്വരൂപ നിന്‍ മലവിളക്ക്...
ജ്യോതി സ്വരൂപമാം ശ്രീ വിളക്ക്...
മകര ജ്യോതി സ്വരൂപമാം ശ്രീ വിളക്ക്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts