പനച്ചിക്കാട്ടുദിക്കുന്ന
അമ്മേ ദേവീ മഹാമായേ
Panachikkaattudikkunna (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:17.
 

പനച്ചിക്കാട്ടുദിക്കുന്ന സരസ്വതീദേവിയെന്റെ
പദങ്ങളിൽ സ്വരങ്ങളിൽ വരമാകേണം
സുധ കണക്കെ പദനിരയും കണക്കുമർത്ഥവും തന്നെൻ
വിധിവിലാസം വസന്തമായ് ന്മീയൊരുക്കേണം
എന്നും ഹിതമറിയും വാഗത്ത ധ്വനിയുണർത്തേണം
(പനച്ചിക്കാട്ടുദിക്കുന്ന...)


നാവിന്മേൽ പൂവിടുന്നത് നന്മയാകേണം
ദേവീ നാലുവേദപ്പൊരുളുമിന്നെൻ കാതിൽ മൊഴിയേണം
ഹൃദയവനിയിൽ ഹ്രീംകാരം മൂളിക്കൊണ്ടവിടുത്തെ
തിരുമിഴിയാം ഭ്രമരങ്ങൾ വലം വെയ്ക്കേണം
ലോകം തിരിയുഴിഞ്ഞീ പാമരനെയും എതിരേൽക്കേണം
(പനച്ചിക്കാട്ടുദിക്കുന്ന...)

കാലത്തിൻ താളിയോലയിൽ ഉണ്മയെഴുതും നിൻ തങ്ക
കാൽനഖത്തിലെ അരുണരശ്മികൾ വന്നുണർത്തേണം
വിജയദശമിയിലക്ഷരത്തിൻ അക്ഷയപാത്രവുമായെൻ
ഹൃദയപത്മത്തിൽ ദേവീ കുടിയിരിക്കേണം
നിന്റെ വരദവീണയിലെപ്പൊഴും ഞാൻ പ്രണവമാകേണം
(പനച്ചിക്കാട്ടുദിക്കുന്ന...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts