ഉഷസന്ധ്യകള്‍ തേടി വരുന്നു
ശരണമയ്യപ്പ
Ushasandhyakal Thedi Varunnu (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എം എസ്‌ വിശ്വനാഥന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:16.

ഉഷഃസ്സന്ധ്യകള്‍ തേടിവരുന്നു
ഉടുക്കുകൊട്ടി പാടി വരുന്നു (2)
ഹരിഹരസുതനേ നിന്നടി പണിയും
പൊന്നയ്യപ്പന്മാര്‍ പൊന്നയ്യപ്പന്മാര്‍
(ഉഷസ്സന്ധ്യകള്‍...)

നീലിമലയ്ക്കപ്പുറമോമല്‍
പാദമുദ്ര ചൂടും മണ്ണില്‍ (2)
നെയ് വിളക്കായ് ഉരുകിത്തെളിയും
അയ്യനേ ഞങ്ങടെ ഹൃദയം (2)
ആശ്രിതവത്സനയ്യപ്പാ
അനാഥരക്ഷകനായ്യപ്പാ (2)
(ഉഷസ്സന്ധ്യകള്‍...)

പൊന്നമ്പലമേടിന്‍ മേലേ
ജ്യോതി പൂക്കും താരക പോലെ (2)
ആ പ്രഭയില്‍ വീണു ലയിക്കാന്‍
ആശിപ്പു ഞങ്ങടെ ജീവന്‍ (2)
ആശ്രിതവത്സലനയ്യപ്പാ‍
അനാഥരക്ഷകനയ്യപ്പാ (2)
(ഉഷസ്സന്ധ്യകള്‍...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts