ജീവപ്രപഞ്ചത്തിന്‍
ശരണമയ്യപ്പ
Jeeva Prapanchathin (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംകെ പി ഉദയഭാനു
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംസൗരാഷ്ട്രം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:17.
ജീവപ്രപഞ്ചത്തിനാധാരമൂര്‍ത്തിയാം
ശ്രീധര്‍മ്മശാസ്താവേ...
നാളു തോറും അങ്ങയുടെ
ചേവടിയില്‍ പൂജ ചെയ്താ
നാമമന്ത്രോച്ചാരണത്തിനനുവദിക്കൂ
(ജീവ...)

മണ്ഡലവ്രതവുമായി ഇരുമുടിക്കെട്ടുമായി
അയ്യപ്പസന്നിധാനമണഞ്ഞിടുമ്പോള്‍...
അവിടുത്തെ കരുണയില്‍...
കരുണതന്‍ ചൈതന്യത്തില്‍...
ആശ്രിതര്‍ ഞങ്ങള്‍ക്കകമുണര്‍ന്നിടട്ടെ...
(ജീവ...)

പരമപദം തേടും ഭക്തജനങ്ങള്‍ ഞങ്ങള്‍
പതിനെട്ടാംപടിയേറി തൊഴുതുനില്‍ക്കേ
തിരുവുടല്‍‌ദര്‍ശനത്തിലതിനുടെ നിര്‍വൃതിയില്‍
ഒരു ജന്മസാഫല്യത്താലനുഗ്രഹിക്കൂ
(ജീവ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts