നിനയ്ക്കാത്ത നേരത്തു
ചെമ്പകമേ
Ninakkyatha nerathu (Chembakame)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനരാജു രാഘവൻ
ഗായകര്‍ശ്യാം ധര്‍മന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:14.
 
നിനയ്ക്കാത്ത നേരത്തെന്നരികിൽ
വന്നിട്ടനുരാഗം മൂളിയതാരോ (2)
ഒരു കൊച്ചു തെന്നലോ കന്നിവയൽക്കിളിയോ
പ്രിയമാകുമെൻ സഖിയോ
പ്രിയമാകുമെൻ സഖിയോ
(നിനയ്ക്കാത്ത......)

തളിർമര നിഴലുകളാടുമീ എന്റെ
ചെമ്മൺ മുറ്റത്തെ ഓർമ്മകളേ (2)
അറിയാതെൻ അകതാരിൽ അഴകോലും നിൻ രൂപം
കനവായുണരുന്നു കൂട്ടുകാരീ (2)
ഒരു നോക്കു കാണുവാൻ കൊതിയായി
ഇനിയെത്ര നാളെത്ര നാൾ കാത്തിരിക്കും
(നിനയ്ക്കാത്ത......)

സന്ധ്യാവർണ്ണങ്ങൾ ചാർത്തുമീ എന്റെ
കുന്നിൻ ചെരുവിലെ ഓർമ്മകളേ (2)
ഒരുമിച്ചു ചേർന്നൊന്നൊരുമിച്ചു പാടാൻ
ഇന്നെന്റെ ഹൃദയം കേഴുന്നു (2)
നിൻ മൊഴി കേൾക്കുവാൻ കൊതിയായി
ഇനിയെത്ര നാളെത്രനാൾ കാത്തിരിക്കും
(നിനയ്ക്കാത്ത......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts