തായാട്ടു കാട്ടുന്നോരു
കസ്തൂരി തിലകം
Tayattu Kattunnoru (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകുറിഞ്ഞി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:12.
തായാട്ടുകാട്ടുന്നൊരോമല്‍ക്കിടാവിനെ
താരാട്ടുമമ്മയ്ക്ക് ഭൂമിയെന്നു പേര്
ഉണ്ണിയ്ക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ
ഉണ്ണിയ്ക്കൊരോടക്കുഴലുമുണ്ടങ്ങനെ
(തായാട്ട്)

ഹരേ മുരാന്തകാ മുകുന്ദ മാധവാ
ഭജേ രമാപതേ ഹരേ നാരായണാ
ഭവഭയഹരാ ജയ ജനാര്‍ദ്ദനാ
ഗുരുവായൂര്‍ വാഴും ഹരേ
നമോസ്തുതേ...

മണ്ണുതിന്നുണ്ണിയായ് ചോരിവാ പൂട്ടിക്കൊ-
ണ്ടമ്മയെ പറ്റിക്കും കൈശോരഭാവമേ
ആഗ്രഹിപ്പീല ഞാന്‍ ദാമം കൊണ്ടു നിന്നെ
ദണ്ഡിച്ചുരലിന്മേല്‍ ബന്ധിച്ചുനിര്‍ത്തുവാന്‍
ഒന്നു മാത്രം കൊതി നിന്‍ മൗലിപ്പീലിതന്‍
ഇന്ദ്രനീലക്കണ്ണില്‍ ചേര്‍ന്നു ലയിക്കുവാന്‍
(ഹരേ)

ഓടക്കുഴല്‍ കൊണ്ടു ഭൂതലം പാലിച്ച
രാഗസ്വരൂപമാം കാരുണ്യഭാവമേ
ആഗ്രഹിപ്പീല നിന്‍ മൂലപ്രണവത്തിന്‍
ആദിനാദത്തിന്റെ പൊരുളറിയുവാന്‍
ഒന്നു മാത്രം മതി എന്‍ ജന്മശംഖത്തിന്‍
പ്രാണമൂലം നിന്റെ ഹരിനാമമന്ത്രം
(തായാട്ട്)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts