കന്യാകുമാരി ശ്രീകുമാരി
ദേവി നവരാത്രി
Kanyakumaari Sreekumaari (Devi Navaraathri)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:45:12.
 കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ

കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ

സൂര്യനും ചന്ദ്രനും കുണ്ഡലമാക്കിയോരമ്മേ...
നമസ്തേ... നമസ്തേ...
ശ്രീമഹാദേവ ധ്യാനത്തിലാറാടും കന്യേ...
നമസ്തേ... നമസ്തേ...

കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ
സൂര്യനും ചന്ദ്രനും കുണ്ഡലമാക്കിയോരമ്മേ...
നമസ്തേ... നമസ്തേ...
ശ്രീമഹാദേവ ധ്യാനത്തിലാറാടും കന്യേ...
നമസ്തേ... നമസ്തേ...

സാഗര സംഗമ ദുന്ദുഭിനാദങ്ങള്‍
താളമായാടിയ ശ്രീശക്തിശാലിനി
സാഗര സംഗമ ദുന്ദുഭിനാദങ്ങള്‍
താളമായാടിയ ശ്രീശക്തിശാലിനി

വൈഡൂര്യകാന്തിയാ വാരിധിയാകവേ
പൂനിലാവാക്കിയ സൌന്ദര്യമാണു നീ
മംഗല്യമില്ലാത്ത ദേവീ
ലോക മംഗളം നല്‍കാനിരിക്കുന്നു നീ

കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ
സൂര്യനും ചന്ദ്രനും കുണ്ഡലമാക്കിയോരമ്മേ...
നമസ്തേ... നമസ്തേ...
ശ്രീമഹാദേവ ധ്യാനത്തിലാറാടും കന്യേ...
നമസ്തേ... നമസ്തേ...

ആയിരമായിരം ബാണാസുരന്മാരെ
കാലനു നല്കിയ ശ്രീപരാശക്തിനീ
ആയിരമായിരം ബാണാസുരന്മാരെ
കാലനു നല്കിയ ശ്രീപരാശക്തിനീ

ആരിലും ഭക്തിതന്‍ ദിവ്യാനുഭൂതികള്‍
വാരിച്ചൊരിയുന്ന ശ്രീദുര്‍ഗയാണു നീ
മംഗല്യമില്ലാത്ത ദേവീ
ലോക മംഗളം നല്‍കാനിരിക്കുന്നു നീ

കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ
കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ
സൂര്യനും ചന്ദ്രനും കുണ്ഡലമാക്കിയോരമ്മേ...
നമസ്തേ... നമസ്തേ...
ശ്രീമഹാദേവ ധ്യാനത്തിലാറാടും കന്യേ...
നമസ്തേ... നമസ്തേ...

കന്യാകുമാരികേ ശ്രീകുമാരീ
ശക്തിസ്വരൂപിണീ ശ്രീദേവീ
സൂര്യനും ചന്ദ്രനും കുണ്ഡലമാക്കിയോരമ്മേ...
നമസ്തേ... നമസ്തേ...
ശ്രീമഹാദേവ ധ്യാനത്തിലാറാടും കന്യേ...
നമസ്തേ... നമസ്തേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts