തൃക്കാര്‍ത്തിക
പ്രദക്ഷിണം
Thrikkaarthika (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2021 05:39:55.
 
തൃക്കാർത്തിക തൃക്കാർത്തിക
കുമാരനല്ലൂർ തൃക്കാർത്തിക (2)
എഴുന്നള്ളി വരുന്നു മുത്തുക്കുടക്കീഴിൽ
ഏഴുലകും പോറ്റുന്ന ജഗദംബിക
(തൃക്കാർത്തിക,......)

ഇച്ഛ പോലമ്മ തൻ വരുതിയ്ക്കു കാക്കുന്നു
വൃശ്ചികരാവുകൾ പിടിയാനകൾ
മഞ്ഞണിമുകിലുകൽ വെൺചാമരങ്ങൾ
അമ്മയെ വീശി കുളിർത്തിടുന്നു
ജനനീ ജഗജനനീ...
കിഴക്കേ നടയിലെ മണ്ഡപ വിളക്കിൽ
തെളിയുന്ന തിരിനാളമല്ലോ ഞാൻ
തൊഴുകൈ തിരിനാളമല്ലോ ഞാൻ
(തൃക്കാർത്തിക...)

ശംഖചക്രങ്ങൾ നിൻ കനകഹസ്തങ്ങളിൽ
കണ്ടുണരേണം മധുരാംബികേ
തൃപ്പദമലരിലെന്‍ പുഷ്പാഞ്ജലികള്‍
നിത്യവും അമ്മേ നിറഞ്ഞിടേണം
വരദേ സ്വർഗ്ഗ ജനനീ
തിരുവടി കൂപ്പും നിൻ ഭക്തി വിശ്വാസത്തിൽ
ഒരു നുള്ളു മഞ്ഞൽ പ്രസാദം ഞാൻ
തെളിയുന്ന മഞ്ഞൾ പ്രസാദം ഞാൻ
(തൃക്കാർത്തിക...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts