വെറുതെ നീ
സ്വപ്നം
Veruthe Nee (Swapnam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോഷ് പ്രകാശ്
ഗാനരചനഷിജു മാനുവൽ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:08.

വെറുതേ നീ എന്നുമെന്‍ ഓര്‍മ്മകളില്‍
മുറിവേകി ദൂരെയായ് മറഞ്ഞതെന്തേ.. (വെറുതേ.. )
മിഴിയില്‍ നിറയും മിഴിനീരിലെന്‍
മൌനം പാടും ഈണങ്ങളില്‍
വിരഹാര്‍ദ്രമുണരുന്നൊരാ സന്ധ്യകള്‍...
(വെറുതേ... )

ഒരു മാത്ര പോലും നീ പിരിയാതെ എന്നില്‍
ഒരുപാട് സ്വപനങ്ങള്‍ ചേര്‍ത്തിരുന്നു..
നിഴല്‍ പോലെയെന്നും നീ അരികില്‍ വരുമ്പോള്‍
അറിയാതെ ഞാനെന്നെ മറന്നിരുന്നു
പ്രിയമോഹമൊഴുകുന്ന മനസ്സിന്‍ വിഹായസ്സില്‍
പ്രിയമോഹമൊഴുകുന്ന മനസ്സിന്‍ വിഹായസ്സില്‍
ഒരു സ്നേഹശലഭമായ് ഞാനന്നുയര്‍ന്നു...
(വെറുതേ... )

അനുരാഗമോലും എന്‍ അകതാരിലെന്നും
പ്രണയാര്‍ദ്ര കവിത വിരിഞ്ഞിരുന്നു
അനുഭൂതി പകരും നിന്‍ മൃദുഹാസ മലരില്‍
ഒരു പ്രേമസംഗീതമുണര്‍ന്നിരുന്നു
പിരിയാനായ് മാത്രമെന്‍ മനസ്സിന്റെ കോവിലില്‍
പിരിയാനായ് മാത്രമെന്‍ മനസ്സിന്റെ കോവിലില്‍
നീയെന്തിനായെന്‍ നിറദീപമായി...
(വെറുതേ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts