വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | ജോഷ് പ്രകാശ് |
ഗാനരചന | ഷിജു മാനുവൽ |
ഗായകര്‍ | വിധു പ്രതാപ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:08.
നിറനിലാവിന് തേരിലേറും രാവോരമായ് നടനമാടും കാട്ടുപൂവിന് കവിളോരമായ് കുളിര്‍ക്കാറ്റ് പാടി ശ്രുതിലോലമായ് അറിയാതെ ആത്മാവിന് അനുരാഗമോഹങ്ങള്.. നിറനിലാവിന് തേരിലേറും രാവോരമായ്... അകലെയേതോ രാപ്പാടി ശ്രുതിയിടും സ്വരം മണിനൂപുരങ്ങള്‍ തീര്‍ക്കും തേന്ചോലകള്.. (അകലെയേതോ.. ) അനുരാഗിയാം രാവിന് മണിമാറിലായ് വെണ്‍ചന്ദ്രലേഖ ചാര്‍ത്തി ഹരിചന്ദനം... (നിറനിലാവിന്... ) ശിശിരരാവിന് പൂന്തേരില്‍ ശലഭമേ വരൂ നറുമഞ്ഞ് മഴയായ് പൊഴിയും മലർപൊയ്കയിൽ.. (ശിശിര.. ) വര്‍ണ്ണങ്ങള്‍ വാരിയണിയും വനഭംഗിയില്‍ പ്രകൃതീശ്വരീ ഇന്നീ പ്രണയോത്സവം... (നിറനിലാവിന്... ) | |