തിരുമാന്ധാം കുന്നിലമ്മേ
പ്രദക്ഷിണം
Thirumandham Kunnilamme (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംയദുകുല കാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:06.
 
തിരുമാന്ധാംകുന്നിലമ്മേ കരുണയെഴും അമ്മേ
തൃക്കഴലും മുക്കണ്ണും ഇതാ തൊഴുന്നേൻ
തൃക്കഴലും മുക്കണ്ണും ഇതാ തൊഴുന്നേൻ
(തിരുമാന്ധാംകുന്നിലമ്മേ.....)

ദാരുവിഗ്രഹസ്ഥയായ ഭഗവതിയേ ഭരദേവതേ
ദാരികന്റെ കഥ കഴിച്ച കരം തൊഴുന്നേൻ
തൃപ്പദത്തിൽ കാഴ്ചയായി സ്വയം വരുന്നേൻ

നാനാതരം മാലയുമായ് നാന്തകവും ശൂലവുമായ്
കാന്തി ചിന്തി വാഴുമമ്മേ തനു തൊഴുന്നേൻ
നിന്റെ കാന്തതുല്യ ശോഭ കണ്ടേൻ സ്വയം വരുന്നേൻ

മാതൃസ്നേഹരൂപിണിയാം ഭഗവതിയെ ഗിരിസുതയേ
മാന്ധാതാവിൽ കൃപ ചൊരിഞ്ഞ മിഴി തൊഴുന്നേൻ
തൃപ്പടിയിൽ കാഴ്ചയായി സ്വയം വരുന്നേൻ

ആട്ടങ്ങയാലാട്ടമാടി ആറാട്ടിലുമാടി നിന്നേൻ
ചാന്തുമാടി വാഴും, അമ്മേ തനു തൊഴുന്നേൻ
നിന്റെ മന്ത്രമുഗ്ധനായി മുന്നിൽ സ്വയം വീഴുന്നേ
(തിരുമാന്ധാംകുന്നിലമ്മേ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts