ഇന്ന് വിരിഞ്ഞൊരാ
വിസ്മയ
Innu Virinjora (Vismaya)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍ ,ബിനു എം പണിക്കർ
ഗാനരചനബിന്ദു പി പണിക്കർ
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍ ,ഊർമിള വർമ്മ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2014 20:04:40.
ആ.. ആ..ആ .. മനസ്സില്‍ വിരിയും മലരോ നിറയെ
മധുകണമതി മധുരം
ഇന്നു വിരിഞ്ഞൊരാ ചെമ്പകമലരിനും
ഇളവെയിൽ കുങ്കുമം ചാർത്തിയ മുകിലിനും
ചന്തമിതെന്തെന്നു നേരിൽ പറയൂ
ചന്തമിതെന്തെന്നു നേരിൽ പറയൂ
മനസ്സില് മധുരം നിറയെ ...
ഇന്നു വിരിഞ്ഞൊരാ ചെമ്പകമലരിനും

പദനിസ്വനം ഞാൻ കേൾപ്പൂ ചാരെ
ഒരു നിഴൽ മാറിയകന്നതറിഞ്ഞൂ
പേരറിയാത്തൊരു ഗന്ധവുമറിവൂ
തരള വിലോലം മനവും തനുവും
ഒരു നീർക്കണമായ് ഞാൻ അലിയുകയായ്
കനവിൽ നിനവിൽ നീയേ.....
ഇന്നു വിരിഞ്ഞൊരാ ചെമ്പകമലരിനും

ഒരു മയിൽപീലിയായ്
ഒരു മഞ്ഞു തുള്ളിയായ്
ഒരു ചെറു മേഘമായ്
ഞാൻ പറന്നെങ്കിൽ
എൻ വീണാതന്ത്രികൾ മീട്ടുകയായി
ഒരു ഹംസനാദ മനോഹരഗാനം
ഒരു പുഞ്ചിരിയായ്‌ നീ എൻ ചാരേ
അണയൂ ഒരു തേൻകണമായ് ..

ഇന്നു വിരിഞ്ഞൊരാ ചെമ്പകമലരിനും
ഇളവെയിൽ കുങ്കുമം ചാർത്തിയ മുകിലിനും
ചന്തമിതെന്തെന്നു നേരിൽ പറയൂ
ചന്തമിതെന്തെന്നു നേരിൽ പറയൂ
മനസ്സില് മധുരം നിറയെ ...
ഇന്നു വിരിഞ്ഞൊരാ ചെമ്പകമലരിനും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts