തഞ്ചാവൂര്‍
കർപ്പൂരാഴി
Thanchavoor (Karpoorazhi)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംസരസാംഗി
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2022 13:01:43.
തഞ്ചാവൂർ തകിലിന്മേൽ താളം തിളങ്ങി
ഇന്ന് പല്ലാവൂർ ചെണ്ടയ്ക്കെൻ പാദം വഴങ്ങി

സ്വാമി പാദം തിന്തകതോം
അയ്യൻ പാദം തിന്തകതോം
ഭൂമി നാഥൻ ഭൂത നാഥൻ
തിന്തക തിന്തകതോം

കന്നിയിന്നു കാട്ടാള വേഷമിടുന്നൂ
അതിൽ മുന്നിലാന അമ്പാരി ഘോഷമുയർന്നൂ
പേട്ടതുള്ളി കോട്ടപ്പടി കടന്നിടുന്നു
പിന്നെ പൂങ്കാവനം ചവിട്ടാൻ കുതിച്ചിടുന്നു

ദേവൻ പാദം തിന്തകതോം
ദേവി പാദം തിന്തകതോം
പാപകേശൻ പരശു ഹസ്തൻ
തിന്തക തിന്തകതോം

അമ്പലപ്പുഴ ആലങ്ങാട്ട് സംഘമിറങ്ങി
മുമ്പിൽ ഇമ്പമാർന്ന താളമിട്ട് പമ്പ മുഴങ്ങീ
എരുമേലി ക്ഷേത്രമായി ഹൃദയമൊരുങ്ങി
സ്വാമി തിരുതാള തളയണിഞ്ഞു ഭക്തിയിണങ്ങി

ദേവൻ ശരണം തിന്തകതോം
ദേവി ശരണം തിന്തകതോം
പാപകേശൻ പരശുഹസ്തൻ
തിന്തക തിന്തകതോം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts