ഓം ശക്തി
ദേവി ഭജൻസ്
Om Sakthi (Devi Bhajans)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2012 04:43:04.
 
ഓം ശക്തി (8) ഓം (2)

സങ്കല്പകൈലാസക്കോട്ടയില്‍ നിന്നൊരു
സംഗീതഗംഗയായമ്മ വന്നു
(സങ്കല്പ )
മംഗളഗാനത്തിന്‍ ദീപം തെളിയുന്ന
രംഗത്തിലാടിക്കൊണ്ടമ്മ വന്നു
(മംഗള )
ഓം ശക്തി (8) ഓം (2)

പാതിരമായയില്‍ പൂനിലാവെന്ന പോല്‍
പാടിച്ചിരിച്ചുകൊണ്ടമ്മ വന്നു
(പാതിര )
ശോകാഗ്രി തന്നിലെ ഞങ്ങളെ രക്ഷിക്കാന്‍
മൂകാംബിയില്‍ നിന്നുമമ്മ വന്നു
(ശോകാഗ്രി )
ഓം ശക്തി (8) ഓം (2)

മറ്റാരുമില്ലാത്ത മക്കളെ കാക്കുവാന്‍
ചോറ്റാനിക്കരയില്‍ നിന്നമ്മ വന്നു
(മറ്റാരുമില്ലാത്ത )
ആദിനാരായണശക്തി മഹാമായ
ജ്വോതിസ്വരൂപിണി അമ്മ വന്നു
(ആദിനാരായണശക്തി )
ഓം ശക്തി (8) ഓം (2)

ഉഗ്രമാം വ്യാധി അകറ്റി സുഖം തരാന്‍
സ്വര്‍ഗ്ഗീയറാണിയായമ്മ വന്നു
(ഉഗ്രമാം )
എന്‍ കരളിങ്കലെ ഏകാന്ത വാടിയില്‍
ഓംകാരം പെയ്തുപെയ്തമ്മ വന്നു
(എന്‍ )
ഓം ശക്തി (8) ഓം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts