അമ്മേ മഹാമായേ
ദേവി ഭജൻസ്
Amme Mahamaye (Devi Bhajans)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍മിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 13 2012 04:23:22.
 
ബ്രഹ്മദേവവദനമതിങ്കലും ശംഭു തന്റെ മടിയിലും മോടിയില്‍ (2)
ഇന്ദിരാരമണന്റെ ഉരസ്സിലും വാണീടും മഹാമായേ നമസ്തുതേ (2)
(ബ്രഹ്മദേവ )
അമ്മേ ജഗതംബേ ജയ ജയ അമ്മേ ജഗതംബേ (2)

വാണിയെന്നും ഭവാനിയെന്നും ചിലര്‍
ലക്ഷ്മിയെന്നും പറയുന്നിതു ചിലര്‍
(വാണിയെന്നും )
എല്ലാമെന്നും പരാശക്തി നീ തന്നെ
ചോറ്റാനിക്കര വാഴും മഹേശ്വരി
(എല്ലാമെന്നും )
(അമ്മേ ജഗതംബേ )

എല്ലാ ലോകത്തും എന്നും നിറഞ്ഞു നീ
എള്ളില്‍ എണ്ണ പോല്‍ വ്യാപിച്ചിരിക്കുന്നു
(എല്ലാ )
നിന്നെ കണ്ടറിഞ്ഞീടുവാന്‍ യോഗികള്‍
കണ്ണടച്ചു ലയിച്ചങ്ങിരിക്കുന്നു
(നിന്നെ)
(അമ്മേ ജഗതംബേ )
(ബ്രഹ്മദേവ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts