എത്ര മധുരം
സഹയാത്രികേ
Ethra Madhuram (Sahayathrike)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷഹബാസ് അമൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:52.

എത്ര മധുരം നിൻ മൗനവുമോമനേ
എത്രമേൽ സംഗീത സാന്ദ്രം
മഞ്ഞിലുറഞ്ഞ കുളിർ ജലധാര തൻ
നെഞ്ഞിലെ സംഗീതം പോലെ
(എത്ര മധുരം ..)

മന്ത്രശ്രുതി തൻ മധു നിറയും
മുളം തണ്ടു പോലെൻ കയ്യിൽ വീണു
ഊതുന്നു നിൻ മൗനം
എന്നിലെ രാഗത്തെ നാഥാ
ചുംബിച്ചു ചുംബിച്ചുണർത്തൂ നീ
ചുംബിച്ചു ചുംബിച്ചുണർത്തൂ
(എത്ര മധുരം ..)

താളം പിഴച്ചൊന്നു തൊട്ടാൽ തകർന്നു പോം
ഓമൽ സ്ഫടികപാത്രം നീ
ഓമൽ സ്ഫടികപാത്രം നീ
സ്നേഹാർദ്രമെന്നിലെ സൂര്യൻ തഴുകുമ്പോൾ
ഏഴുവർണ്ണങ്ങൾ വിടർത്തും നിൻ
അനുരാഗ വർണ്ണങ്ങൾ
(എത്ര മധുരം ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts