വാതാലയേശന്
വെണ്ണക്കണ്ണൻ
Vathalayesanu (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2013 05:49:38.
 
വാതാലയേശനു വാകച്ചാര്‍ത്തു്
രാധാരമണനു രാഗച്ചാര്‍ത്തു്
(വാതാലയേശനു )
നിര്‍മ്മാല്യം നീക്കി നല്ലെണ്ണയാടിയ
വാര്‍മുകിലിന്നു ശ്രീരാഗച്ചാര്‍ത്തു് - കൃഷ്ണ
വാര്‍മുകിലിന്നു ശ്രീരാഗച്ചാര്‍ത്തു്
(വാതാലയേശനു )

ബ്രാഹ്മമുഹൂര്‍ത്തില്‍ ശ്രീസന്നിധാനത്തില്‍
ബ്രഹ്മാദികള്‍ തന്‍ എഴുന്നള്ളത്തു്
(ബ്രാഹ്മമുഹൂര്‍ത്തില്‍ )
ദിക്കെട്ടും ചൊല്‍കൊണ്ടതാമീ മുഹൂര്‍ത്തവും
തൃക്കണ്ണുഴിയുവാന്‍ നില്പൂ കാത്തു് - നിത്യം
തൃക്കണ്ണുഴിയുവാന്‍ നില്പൂ കാത്തു്
(വാതാലയേശനു )

കണ്ണന്റെ വിഗ്രഹം കൈ കൂപ്പും ഭക്തന്റെ
കണ്ണില്‍ നീലാഞ്ജന പുണ്യച്ചാര്‍ത്തു്
(കണ്ണന്റെ )
വിശ്വംഭരന്റെ അനശ്വരരൂപം കണ്ട -‌
ശ്രുകണങ്ങള്‍ അരുളും മുത്തു്
ആനന്ദാശ്രുകണങ്ങള്‍ അരുളും മുത്തു്
(വാതാലയേശനു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts