കലയും കമലയും
മൂകാംബിക
Kalayum Kamalayum (Mookaambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: September 20 2017 17:03:57.
കലയും കമലയും കൈകൊട്ടി കളിക്കുന്ന
കുടജാദ്രിത്തറവാടിൻ പൂമുഖത്ത്
ആയിരം തിരിയിട്ട നിലവിളക്കായെന്റെ
അമ്മ മൂകാംബിക ഇരിക്കുന്നു
അഖിലചരാചരങ്ങൾ നമിക്കുന്നു
(കലയും കമലയും…)

സ്വർഗംഗയിലെ തീർത്ഥ കുംഭവുമായ്
തൃപ്പാദം കഴുകുന്ന പുലരികളേ (2)
കല്പകപൂക്കളാൽ പാദപൂജക്കൊരുങ്ങും
അപ്സരസന്ധ്യാകന്യകളെ
ഒരുനിമിഷം നിങ്ങൾ മാറി നിൽക്കൂ
ഞാനാ തിരുവടിത്തളിരൊന്നു തൊഴുതോട്ടെ
എന്റെ മിഴി രണ്ടും കടലായ് നിറഞ്ഞോട്ടെ
(കലയും കമലയും…)

ബ്രഹ്മാദിദേവകൾ ഗ്രന്ഥവുമായ് വന്നു
നിർമാല്യം തൊഴുന്നൊരീ തിരുനടയിൽ (2)
കിന്നരഗായകർ വീണയിൽ തേൻ നിറയ്ക്കാൻ
വന്നണയും വസന്തത്തിൻ പൂവനിയിൽ
ഒരു വരമമ്മേ എനിക്കു തരൂ നിന്റെ
കവിതകൾ പാടി ഞാൻ കഴിഞ്ഞോട്ടെ
എന്റെ നെറുകയിൽ കുങ്കുമം അണിഞ്ഞോട്ടെ
(കലയും കമലയും…)








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts