അമ്മേ ദേവീ മൂകാംബികേ
മൂകാംബിക
Amme Devi Mookaambike (Mookaambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:47.
അമ്മേ ദേവീ മൂകാംബികേ
അഖില ചരാചര പ്രാണാംബികേ (2)
സട കുടഞ്ഞുണരുന്ന ഞാനെന്ന ഭാവം
നിൻ നടയിലെ വാഹനമായി
തിരുമുൻപിൽ ഒരു സിംഹം മാൻ കിടാവായ്
(അമ്മേ ദേവീ..)

അനുഗ്രഹതീർത്ഥത്തിൽ കഴുകി മാനിനെ
അമ്മ തന്നെ ലാളിച്ചു വളർത്തി(2)
ഓടലെണ്ണ തടവി കണ്ണെഴുതി തഴുകി
ഓമനിച്ചു മെയ്യണച്ചു പുലർത്തി (2)
ഇതില്പ്പരം പുണ്യം വേറെയുണ്ടോ
എനിക്കിനിയൊരു ജന്മമുണ്ടോ
അമ്മേ ……അമ്മേ…….
(അമ്മേ ദേവീ..)

വരദാഭയമുദ്ര തിളങ്ങും കൈകളെൻ
ശിരസ്സിൽ വെച്ചമ്മയിന്നു മൊഴിഞ്ഞു (2)
ശംഖചക്രപ്രഭയും പങ്കജപ്പൂവഴകും
കുമ്പിടുമെൻ തൃപ്പദം നീ ഭജിച്ചു (2)
ശങ്കരപീഠം നിനക്കു തരാം നിന്റെ
സങ്കടങ്ങൾ തീർത്തു തരാം
അമ്മേ ……അമ്മേ…….
(അമ്മേ ദേവീ..)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts